അഖിലേഷ് യാദവ് കർഹാലിൽ മത്സരിക്കും
ന്യൂഡൽഹി
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ 159 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സമാജ്വാദ് പാർടി. അഖിലേഷ് യാദവ് മെയിൻപുരിയിലെ കർഹാലിൽ മത്സരിക്കും.
മുലായംസിങ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് ജസ്വന്ത്നഗറിൽ ജനവിധി തേടും. ജയിലിലുള്ള മുതിർന്ന നേതാവ് അസം ഖാൻ രാംപുരിലും മകൻ അബ്ദുള്ള അസം ഖാൻ സുവാരിലും മത്സരിക്കും.
എസ് പി സ്ഥാനാർഥികളിൽ കൂടുതലും ന്യൂനപക്ഷ വിഭാഗക്കാരാണെന്ന പ്രചാരണം ബിജെപി ആരംഭിച്ചു.
Credits National || Deshabhimani Online News https://ift.tt/341tVT9
Comments