ഗോഹത്യയുടെ പേരിൽ ആൾക്കൂട്ടക്കൊല അനുവദിക്കില്ല
ന്യൂഡൽഹി
ഗോഹത്യയുടെ പേരില് ആൾക്കൂട്ടക്കൊലപാതകങ്ങൾ അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ബുലന്ദ്ശഹറിൽ പൊലീസ് ഇൻസ്പെക്ടറെ ആൾക്കൂട്ടം ആക്രമിച്ച് കൊന്ന കേസിലെ പ്രതിയും ബജ്റംഗദൾ നേതാവുമായ യോഗേഷ്രാജിന്റെ ജാമ്യംറദ്ദാക്കിയാണ് കോടതി നിരീക്ഷണം.
ഗോഹത്യ നടന്നെന്ന കിംവദന്തി പ്രചരിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ സംഭവം ഗുരുതരമാണ്. ഇത്തരം സംഭവം ആവർത്തിക്കാൻ പാടില്ലെന്ന്- ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പ്രതിയുടെ ജാമ്യം ചോദ്യംചെയ്ത് കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ സുബോധ് സിങ്ങിന്റെ ഭാര്യ രജനി സിങ്ങ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2018ലാണ് ആൾക്കൂട്ടം സുബോധ് സിങ്ങിനെ മർദിച്ച് അവശനാക്കിയശേഷം വെടിവച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായ ആരോപണങ്ങളാണ് പ്രതിക്ക് എതിരെയുള്ളതെന്നും ജാമ്യം അനുവദിച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു.
Credits National || Deshabhimani Online News https://ift.tt/3eMJwIx
Comments