പ്രതിപക്ഷ സമരം നാടിന് എതിര്: കാനം രാജേന്ദ്രൻ
തിരുവനന്തപുരം
സിൽവർ ലൈനിനെതിരെ പ്രതിപക്ഷം നടത്തുന്നത് നാടിന് എതിരായ സമരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇത് കോൺഗ്രസിന് പിന്നീട് ബോധ്യപ്പെടുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാനം മറുപടി നൽകി.
പദ്ധതി തടയാൻ യുദ്ധസന്നാഹത്തോടെ ഇടപെടുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തെ ഗൗരവത്തോടെ കാണുന്നില്ല. പല പ്രഖ്യാപനങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. മികച്ച നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിൽ റവന്യൂവകുപ്പ് സാമൂഹികാഘാത പഠനം നടത്തും. ജനകീയ പരാതികളും ആശങ്കകളും കേൾക്കാനും പരിഹരിക്കാനും സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്.
കേരളത്തിന്റെ പൊതുതാൽപ്പര്യത്തിന് എതിരായ നിലപാട് ഒരു രാഷ്ട്രീയ പാർടിയും സ്വീകരിക്കാൻ പാടില്ലെന്നാണ് അഭിപ്രായമെന്നും കാനം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3pY05aQ
Comments