യുപിയിൽ ബിജെപി പരാജയപ്പെടും : മായാവതി


ന്യൂഡൽഹി
വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയില്ലെങ്കിൽ ഉത്തർപ്രദേശിൽ ബിജെപി പരാജയപ്പെടുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കണം. സ്വതന്ത്രവും നിഷ്പക്ഷവുമായി തെരഞ്ഞെടുപ്പ് നടത്തണം. സംസ്ഥാനത്തെ 403 സീറ്റിൽ 400 ഇടത്തും ജയിക്കുമെന്ന് ചിലർ സ്വപ്നം കാണുകയാണെന്ന് അഖിലേഷ് യാദവിനെ ഉദ്ദേശിച്ച് മായാവതി പറഞ്ഞു. ഉത്തർപ്രദേശിൽ ബിഎസ്പി തനിച്ച് മത്സരിക്കും. പഞ്ചാബിൽ ശിരോമണി അകാലിദളുമായി സഖ്യത്തിൽ മത്സരിച്ച് ഭരണത്തിലെത്തുമെന്നും മായാവതി അവകാശപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/3Fc6BPA

Comments

Archive

Contact Form

Send