വി അനന്ത നാഗേശ്വരൻ കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി വി അനന്ത നാഗേശ്വരനെ നിയമിച്ചു. 2021 ഡിസംബർ 17ന് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ വിരമിച്ച ഒഴിവിലാണ് നിയമനം.
കേന്ദ്ര ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അനന്ത നാഗേശ്വരൻ ചുമതലയേൽക്കുന്നത്. 2019 മുതൽ 2021വരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (പിഎംഇഎസി) അംഗമായിരുന്നു. ക്രെഡിറ്റ് സ്യുസ് ഗ്രൂപ്പ് എജി, ജൂലിയസ് ബെയര് ഗ്രൂപ്പ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. അഹമ്മദാബാദ് ഐഐഎമ്മിൽനിന്ന് ബിരുദാനന്തര ബിരുദ ഡിപ്ലോമയും മസാച്ചുസെറ്റ്സ് ആംഹെര്സ്റ്റ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടി. ഐഎഫ്എംആർ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസ് മേധാവിയായിരുന്നു.
Credits National || Deshabhimani Online News https://ift.tt/34gMeEb
Comments