എരുമേലിയിൽ ആയിരങ്ങൾ പേട്ട തുള്ളി
എരുമേലി
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ചൊവ്വാഴ്ച നടന്നു. പകൽ പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ എരുമേലി കൊച്ചമ്പലത്തിൽ നിന്നാരംഭിച്ചു.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും ചെണ്ട,- വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പേട്ടതുള്ളി വാവര് പള്ളിയുടെ കവാടത്തിലെത്തിയ അമ്പലപ്പുഴ സംഘത്തെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , എരുമേലി മഹല്ലാ ജമാഅത്ത് പ്രസിഡന്റ് ഹാജി പി എ ഇർഷാദ് പഴയ താവളം, സെക്രട്ടറി സി എ എം കരീം ചക്കാലയ്ക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. സമൂഹ പെരിയോർ എൻ ഗോപാലകൃഷ്ണപിള്ളയെ പച്ച ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഇവർ വലിയമ്പലത്തിലേക്ക് പോയി. ജമാഅത്തിന്റെ പ്രതിനിധി ടി എച്ച് ആസാദും ഈ സംഘത്ത അനുഗമിച്ചു.
മൂന്നോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുള്ളൽ കൊച്ചമ്പലത്തിൽ നിന്നാരംഭിച്ചു. ഈ സംഘത്തേയും പള്ളിയുടെ കവാടത്തിൽ ജമാഅത്ത് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ഇരുകൂട്ടരും പേട്ടതുള്ളൽ നടത്തി വലിയമ്പലത്തിനു മുന്നിലെ വലിയ തോട്ടിൽ കുളിച്ച ശേഷം ശബരിമലയിലേക്ക് പോയി.
Credits Kerala || Deshabhimani Online News https://ift.tt/33pxm5M
Comments