പിന്തുണ നല്ലത്, വേണ്ടസമയത്ത് കിട്ടിയില്ല: ഡബ്ല്യുസിസി
കൊച്ചി
ആക്രമിക്കപ്പെട്ട നടിക്ക് മലയാളസിനിമാരംഗത്തുനിന്നും മറ്റുമേഖലകളിൽനിന്നും ഇപ്പോൾ കിട്ടുന്ന പിന്തുണ സ്തുത്യർഹമാണെങ്കിലും വേണ്ടിയിരുന്ന സമയത്ത് ഇത് ലഭിക്കാഞ്ഞത് നിരാശയുണ്ടാക്കുന്നതായി വിമെൻ ഇൻ സിനിമ കലക്റ്റീവ് (ഡബ്ല്യുസിസി) ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഇപ്പോൾ നൽകുന്ന പിന്തുണയും ബഹുമാനവും ഏതുരീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത് എന്നു ചോദിക്കാനും ഈ അവസരം വിനിയോഗിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്യുന്നതല്ലാതെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള മാർഗനിർദേശങ്ങൾ പ്രാവർത്തികമാക്കാൻ നിർമാതാക്കൾ തയ്യാറാകുന്നുണ്ടോ ? സംഘടനകളും കൂട്ടായ്മകളും തൊഴിലിടങ്ങളിൽ സ്ത്രീസമത്വം ഉറപ്പുവരുത്താൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ ? പുരുഷ സഹപ്രവർത്തകർ സ്വാധീനവും അധികാരവും ഉപയോഗിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ പ്രവർത്തനാന്തരീക്ഷം ഉറപ്പുവരുത്തുന്നുണ്ടോ? അവർ പാർശ്വവൽക്കരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും സ്ഥിരവും ശാശ്വതവുമായ സഖ്യംചേരലിനും തയ്യാറാകുന്നുണ്ടോ? ഇങ്ങനെയുള്ള പിന്തുണയാണ് വേണ്ടത്.
ചുറ്റുമുള്ളവർ ഭയത്താൽ തലതാഴ്ത്തിനിൽക്കുമ്പോഴും നമുക്ക് തലയുയർത്തിപ്പിടിക്കാൻ സാധിക്കുന്നത് ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അത്യധികമായ മാനസികസംഘർഷത്തിലൂടെ കടന്നുപോയ അഞ്ചുവർഷവും അതിജീവിത കാണിച്ച ആത്മവിശ്വാസവും ധൈര്യവും മാതൃകാപരമാണെന്നും പോസ്റ്റ് അഭിനന്ദിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/31P4uUf
Comments