ചാൻസലർ പദവി; പിന്മാറ്റം ഗവർണറുടെ കൗശലം: വി ഡി സതീശൻ
തിരുവനന്തപുരം > ചാൻസലർ പദവി ഏറ്റെടുക്കില്ലെന്നത് ഗവർണറുടെ കൗശലമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂർ സർവകലാശാല വിസി നിയമനം സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പുനർനിയമനം ശരിയാണെന്നാണ് ഗവർണർ പറഞ്ഞത്. ഇക്കാര്യം പിന്നീട് പുറത്ത് തിരുത്തി. ഡിവിഷൻ ബെഞ്ചിൽ കേസ് എത്തിയപ്പോൾ അദ്ദേഹത്തിന് നോട്ടീസ് വന്നു.
ഇപ്പോഴത്തെ നിലപാടനുസരിച്ച് പുനർനിയമനം തെറ്റാണെന്ന് സത്യവാങ്മൂലം നൽകണം. പരസ്പരവിരുദ്ധമായ സത്യവാങ്മൂലം കൊടുക്കേണ്ടിവരുന്നത് ഗവർണറെ പരിഹാസ്യനാക്കും. ഇതിൽനിന്ന് രക്ഷപ്പെടാനാണ് ചാൻസലർ പദവിയിൽനിന്ന് ഒഴിഞ്ഞെന്നും സത്യവാങ്മൂലം സർക്കാർ കൊടുക്കട്ടെയെന്നും പറയുന്നത്. ചാൻസലർ പദവി ഏറ്റെടുക്കില്ലെന്നു പറയാനുള്ള അധികാരം ഗവർണർക്കില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/347yhYR
Comments