ബിജെപിയുടെ വാട്‌സാപ്‌ ഗ്രൂപ്പ് വിട്ട് കേന്ദ്രമന്ത്രി


കൊൽക്കത്ത
പശ്ചിമബം​ഗാളിലെ തോൽവിക്ക് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കേന്ദ്ര സഹമന്ത്രിയും മതുവ സമുദായത്തിലെ പ്രമുഖനുമായ ശാന്തനു താക്കൂര് ബിജെപിയുടെ എല്ലാ വാട്സാപ് ഗ്രൂപ്പുകളില്നിന്നും പുറത്തുപോയി. മതുവ സമുദായത്തിന് ബിജെപി സംസ്ഥാന നേതൃത്വം അർഹമായ പ്രാധാന്യം നൽകുന്നില്ലെന്നതിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് ശാന്തനു പറഞ്ഞു.

ആള് ഇന്ത്യ മതുവ മഹാസംഘത്തിന്റെ സംഘാധിപതിയായ ശാന്തനു സമുദായത്തിലെ പ്രമുഖ നേതാവാണ്. ബിജെപി സംസ്ഥാന, ജില്ലാ കമ്മിറ്റികളില്നിന്ന് മതുവ സമുദായത്തില്പ്പെട്ട എംഎല്എമാരെ ഒഴിവാക്കിയതിനെതിരെ ശാന്തനു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മതുവ വിഭാഗത്തില്പ്പെട്ട അഞ്ച് എംഎല്എമാരെയാണ് ബിജെപി സംസ്ഥാന സമിതിയില്നിന്ന് ഒഴിവാക്കിയത്. ഇതിൽ പ്രതിഷേ​ധിച്ച് എംഎൽഎമാരായ മുക്ത്​മനി അധികാരി, സുബ്രത താക്കൂർ, അംബിക റോയ്​, അശോക്​ കിർതാനിയ, അസിം സർക്കാർ എന്നിവർ ബിജെപിയുടെ വാട്​സാപ്​ ഗ്രൂപ്പുകളിൽനിന്ന് കഴിഞ്ഞയാഴ്ച പുറത്തുപോയിരുന്നു. ശാന്തനു താക്കൂറിന് പിന്നാലെ ബുധനാഴ്ച നടനും ബിജെപി എംഎൽഎയുമായ ഹിരൺ ചാറ്റർജിയും ബിജെപിയുടെ വാട്സാപ് ​ഗ്രൂപ്പുകൾ ഉപേക്ഷിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/32WAk1E

Comments

Archive

Contact Form

Send