ലഖിംപുർ ഖേരി കർഷക കൂട്ടക്കൊല : കേന്ദ്രമന്ത്രിയെ പുറത്താക്കിയേതീരൂ


ന്യൂഡൽഹി
ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ഉറപ്പാക്കണമെങ്കിൽ കേന്ദ്രമന്ത്രി അജയ്മിശ്രയെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വസ്തുതാന്വേഷണസംഘം. അജയ്മിശ്രയുടെ ഭൂതകാലപ്രവൃത്തികൾ, ആഭ്യന്തരസഹമന്ത്രിയെന്ന നിലയിൽ അയാൾ കൈയാളുന്ന ഉപാധികളില്ലാത്ത അധികാരങ്ങൾ തുടങ്ങിയ വസ്തുതകൾ പരിഗണിച്ചാൽ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. നീതി ഉറപ്പാക്കണമെങ്കിൽ അജയ്മിശ്രയെ മന്ത്രിസഭയിൽനിന്ന് ഉടൻ പുറത്താക്കണം–- അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ജനറൽസെക്രട്ടറി പ്രൊഫ. ജഗ്മോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

‘‘ആളുകൾക്ക് മാറിനിൽക്കാൻ സ്ഥലമില്ലാത്ത ചെറിയ നടപ്പാതയിൽവച്ചാണ് മന്ത്രിപുത്രന്റെ വാഹനം ഇടിച്ചുകയറ്റിയത്. കർഷകർ രക്ഷപ്പെടരുതെന്ന കണക്കുകൂട്ടലിലാണ് അവിടെത്തന്നെ അപകടമുണ്ടാക്കിയത്. പൊലീസ് അക്രമികൾക്ക് ഒത്താശ ചെയ്തു. സംസ്ഥാനസർക്കാരും പൊലീസും ആസൂത്രിതമായി നുണ പ്രചരിപ്പിച്ചു.

സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ ശ്യാംസുന്ദർനിഷാദിന് പൊലീസ് കസ്റ്റഡിയിലിരിക്കെ ജീവനുണ്ടായിരുന്നെന്ന് ദൃക്സാക്ഷി മൊഴിയുണ്ട്. എന്നാൽ, പിന്നീട് അദ്ദേഹം മരിച്ചെന്ന അറിയിപ്പാണ് ലഭിച്ചത്. ഇതിലടക്കം വിശദീകരണം നൽകാൻ പൊലീസിന് ബാധ്യതയുണ്ട് ’’–- റിപ്പോർട്ടിൽ പറയുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3HDRnUT

Comments

Archive

Contact Form

Send