ഉത്തരാഖണ്ഡ് മന്ത്രിയെ ബിജെപി പുറത്താക്കി
ഉത്തരാഖണ്ഡ് മന്ത്രി ഹരക് റാവത്തിനെ മന്ത്രിസ്ഥാനത്തുനിന്നും ബിജെപിയിൽനിന്നും പുറത്താക്കി. മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കവെ കണ്ണീരണിഞ്ഞ് ഹരക് റാവത്ത്. "കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഡൽഹിയിൽ കാണാൻ വിളിച്ചിരുന്നു. അമിത് ഷായെയും കാണാൻ ആഗ്രഹിച്ചു. ഗതാഗതക്കുരുക്ക് കാരണം അൽപ്പം താമസിച്ചാണ് എത്തിയത്. എന്നാൽ, ഡൽഹിയിലെത്തിയ ഉടൻ പുറത്താക്കിയ വാർത്തയാണ് അറിഞ്ഞത്.' ഹരക് റാവത്ത് പറഞ്ഞു. കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഹരക് പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3FAl3kE
Comments