കെഎസ്‌ആർടിസിയിൽ ഇനി വർധിച്ച ശമ്പളം ; കരാർ ഒപ്പുവച്ചു


തിരുവനന്തപുരം
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപരിഷ്കരണം യാഥാർഥ്യമായി. 10 വർഷത്തിനുശേഷമാണ് സേവന വേതന കരാർ പുതുക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ മാനേജ്മെന്റും ട്രേഡ് യൂണിയൻ പ്രതിനിധികളും കരാറിൽ ഒപ്പുവച്ചു. ഫെബ്രുവരിയിൽ പരിഷ്കരിച്ച ശമ്പളം ലഭിക്കും. 2021 ജൂൺ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം. ഇതോടെ സർക്കാർ ജീവനക്കാർക്ക് തുല്യമായ ശമ്പളം ലഭിക്കും. അടിസ്ഥാനശമ്പളം 8730- രൂപയിൽനിന്ന് 23,000 രൂപയാകും. മാസം 4700 രൂപമുതൽ 16,000 രൂപ വരെ കൂടും. വീട്ടുവാടക ബത്ത നാലു ശതമാനം നിരക്കിൽ കുറഞ്ഞത് 1200- രൂപമുതൽ 5000 രൂപവരെ കൂടും.

ചൈൽഡ് കെയർ അലവൻസ്
വനിതാ ജീവനക്കാർക്ക് നിലവിലെ പ്രസവാവധിക്ക് (180 ദിവസം) പുറമെ ഒരു വർഷത്തേക്ക് ശൂന്യവേതന അവധി നൽകും.

ഡ്രൈവർമാർക്ക് അധിക ബത്ത
മാസം 20 ഡ്യൂട്ടി എടുക്കുന്ന ഡ്രൈവർക്ക് ഓരോ ഡ്യൂട്ടിക്കും 50 രൂപ വീതം അധികം നൽകും. ഇരുപതിലധികം ഡ്യൂട്ടി ചെയ്യുന്നവർക്ക് ഓരോന്നിനും 100 രൂപ വീതം നൽകും.

ഡ്രൈവർ കം കണ്ടക്ടർ തസ്തിക
ദീർഘദൂര സർവീസുകൾക്കും മറ്റുമായി ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കും. വർഷം 190 ഫിസിക്കൽ ഡ്യൂട്ടി ചെയ്യാത്തവർക്ക് പ്രൊമോഷൻ, ഇൻക്രിമെന്റ് എന്നിവ നൽകില്ല.

പെൻഷൻ പരിഷ്കരണവും പരിഗണനയിൽ
ധനവകുപ്പും സഹകരണവകുപ്പുമായി ആലോചിച്ച് പെൻഷൻ പരിഷ്കരണം നടത്തും. ജീവനക്കാരുടെ പങ്കാളിത്തത്തോടെ എംപ്ലോയീസ് വെൽഫെയർഫണ്ട് രൂപീകരിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nrGGNF

Comments

Archive

Contact Form

Send