ധീരജിനെ വീണ്ടും കൊല്ലുന്നു: കോടിയേരി ബാലകൃഷ്ണൻ


കണ്ണൂർ
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രക്തസാക്ഷിയെ അപമാനിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ധീരജിന്റെ രക്തസാക്ഷിത്വം വിളിച്ചുവരുത്തിയതെന്ന പ്രതികരണം വീണ്ടും കൊലപാതകം നടത്തുന്നതിന് തുല്യമാണ്. ധീരജിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകോപനപരമായ ഇത്തരം പ്രതികരണം നാട്ടിൽ അരാജകത്വം സൃഷ്ടിക്കും. ഇതിൽനിന്ന് കോൺഗ്രസ് പിന്തിരിയണം. കൊലപാതകത്തിൽ സിപിഐ എം സന്തോഷിക്കുന്നുവെന്ന സുധാകരന്റെ പ്രസ്താവന കോൺഗ്രസിന്റെ സംസ്കാരമാണ് വ്യക്തമാക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. ഇത്തരം പ്രകോപനത്തിൽ സിപിഐ എം പ്രവർത്തകർ കുടുങ്ങരുതെന്നും കോടിയേരി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/33bkekU

Comments

Archive

Contact Form

Send