ഗവർണർ വെള്ളക്കടലാസിൽ കത്ത് എഴുതിച്ചത് രാജ്ഭവനിൽവച്ച്
തിരുവനന്തപുരം
കേരള സർവകലാശാല വിസി വി പി മഹാദേവൻപിള്ള വെള്ളക്കടലാസിൽ കത്ത് എഴുതി നൽകിയത് ഗവർണർ വിളിച്ചുവരുത്തി നിർബന്ധിച്ചശേഷമെന്ന് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് നൽകണമെന്ന് ഗവർണർ ഫോണിൽ ആവശ്യപ്പെട്ടപ്പോൾ സാഹചര്യങ്ങളും സർവകലാശാലാ ചട്ടങ്ങളും വിസി അറിയിച്ചു. പഞ്ചാബിലെ സർവകലാശാലയുടെ ഡി ലിറ്റ് ബിരുദം രാഷ്ട്രപതി നിഷേധിച്ചതും കേരള സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ സെനറ്റ് യോഗം ചേരുന്നതിലെ സമയപരിമിതിയും അറിയിച്ചു. ഇതുകേട്ട് ക്ഷുഭിതനായ ഗവർണർ വിസിയെ രാജ്ഭവനിൽ വിളിച്ചുവരുത്തി. വിസി സർവകലാശാല ചട്ടം വിശദീകരിച്ചപ്പോൾ ഗവർണർ പൊട്ടിത്തെറിച്ചത്രേ. വെള്ളക്കടലാസിൽ പറഞ്ഞതെല്ലാം എഴുതി തന്നശേഷം പോയാൽ മതിയെന്നായി ഗവർണർ. ഗവർണർ പെട്ടിത്തെറിക്കുന്നതു കണ്ട് വിസി കാര്യങ്ങൾ എഴുതി നൽകി.
മനസ്സ് പതറുമ്പോൾ
കൈവിറയ്ക്കുന്നത്
കുറവല്ല: വി സി
ജീവിതത്തിന്റെ വ്യാകരണം തെറ്റാതിരിക്കാൻ ജാഗരൂകനാണെന്ന് കേരള സർവകലാശാല വിസി പ്രൊഫ. വി പി മഹാദേവൻപിള്ള പ്രസ്താവനയിൽ പറഞ്ഞു. മനസ്സ് പതറുമ്പോൾ കൈവിറയ്ക്കുന്നത് ഒരു കുറവല്ല. കൂടുതൽ പ്രതികരണത്തിനില്ലെന്നും വിസി പറഞ്ഞു.
മന്ത്രിയുടെ അഭിപ്രായം
സ്വാഗതാർഹം: ഗവർണർ
ഡി ലിറ്റ് വിവാദത്തിൽ സംസ്ഥാന സർക്കാർ ഇടപെടില്ലെന്നുള്ള മന്ത്രി ആർ ബിന്ദുവിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നതായി ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. ചാൻസലർ പദവി ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3JW4set
Comments