സിബിഎസ്ഇ 10, 12 പരീക്ഷ നേരിട്ട് ; ഓൺലൈനായി നടത്തണമെന്ന ഹർജി തള്ളി
ന്യൂഡൽഹി
സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാനബോർഡ് 10, 12 പരീക്ഷകൾ നേരിട്ട്(ഓഫ്ലൈൻ) നടത്തും. ഇതിനെ എതിർത്തും പരീക്ഷ ഓൺലൈനായി നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
അനാവശ്യമായി ഹർജികൾ ഫയൽ ചെയ്യപ്പെടുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് മാധ്യമങ്ങൾ വലിയ വാർത്ത നൽകുന്നു. ഈ പ്രവണത അവസാനിപ്പിക്കണം. വീണ്ടും ഇത്തരം ഹർജിയുമായി വന്നാൽ കനത്ത പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാലാവകാശ പ്രവർത്തക അനുഭാ ശ്രീവാസ്തവ സഹായിയാണ് ഹർജി നൽകിയത്.
Credits National || Deshabhimani Online News https://ift.tt/EwkuanT
Comments