സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ : കരട്‌ രാഷ്‌ട്രീയ പ്രമേയം ഇന്ന്‌ പുറത്തിറക്കും


ന്യൂഡൽഹി
ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപിഐ എം 23–-ാം പാർടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയ പ്രമേയം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഡൽഹി എ കെ ജി ഭവനിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ്ബ്യൂറോ അംഗങ്ങളും ചേർന്നാണ് പുറത്തിറക്കുക. പ്രമേയത്തിൽ ഭേദഗതികൾ നിർദേശിക്കാൻ പാർടി അംഗങ്ങൾക്ക് അവസരം നൽകുന്നതിനാണ് പാർടി കോൺഗ്രസിന് രണ്ട് മാസംമുമ്പ് കരട് പ്രസിദ്ധീകരിക്കുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/pWBAO4nmF

Comments

Archive

Contact Form

Send