ന്യൂനമർദ സാധ്യത : മൂന്നിന്‌ 4 ജില്ലയിൽ 
മഞ്ഞ അലർട്ട്‌


തിരുവനന്തപുരം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനും ബുധനും വ്യാഴവും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ എത്തുന്ന ചക്രവാതച്ചുഴി ചൊവ്വയോടെ ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. തുടർന്ന്, ശ്രീലങ്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ബുധൻ തെക്കൻ കേരളത്തിലെ മലയോരമേഖലകളിലും വ്യാഴം പാലക്കാട് മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിലുമാണ് മഴ സാധ്യത. വ്യാഴം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. തെക്ക് ആൻഡമാൻ കടലിലും തെക്കു കിഴക്ക് ബംഗാൾ ഉൾക്കടലിലും 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനു പോകരുത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/EKFYdJR

Comments

Archive

Contact Form

Send