ലഖിംപുർ ഖേരി വിധിയെഴുതി ; യുപിയിൽ നാലാംഘട്ടത്തിൽ 57.45 ശതമാനം പോളിങ്
ന്യൂഡൽഹി
യുപിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകരെ വാഹനമിടിച്ച് കൊന്ന ലഖിംപുർ -ഖേരി അടക്കം മേഖലകൾ നാലാംഘട്ടത്തിൽ വോട്ടുരേഖപ്പെടുത്തി. 62.45 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ ലഖിംപുർ -ഖേരിയിലാണ് കൂടുതൽ പോളിങ്. സംസ്ഥാനത്ത് 57.45 ശതമാനമാണ് പോളിങ്. പിലിഭിത്ത്, ലഖിംപുർ ഖേരി, സിതാപുർ, ഹർദോയ്, ഉന്നാവോ, ലഖ്നൗ, റായ്ബറേലി, ബാന്ദ, ഫത്തേപുർ ജില്ലകളിലെ 59 നിയമസഭാമണ്ഡലത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ 624 സ്ഥാനാർഥികൾ ജനവിധി തേടി. ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര കനത്ത സുരക്ഷയിൽ ലഖിംപുർ ഖേരിയിൽ വോട്ട് രേഖപ്പെടുത്തി. പ്രതിരോധമന്ത്രി രാജ്നാഥ്സിങ് ലഖ്നൗവിൽ വോട്ട് ചെയ്തു. ബിഎസ്പി നേതാവ് മായാവതി ലഖ്നൗ മുനിസിപ്പൽ നഴ്സറി സ്കൂളിൽ വോട്ട് ചെയ്തു.
Credits National || Deshabhimani Online News https://ift.tt/mPDqLjd
Comments