സിൽവർ ലൈൻ : സർവേ നടത്താമെന്ന് ഹൈക്കോടതി
കൊച്ചി
സിൽവർ ലൈൻ പദ്ധതിക്ക് സർവേ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. സർവേയ്ക്ക് നിയമപരമായ തടസ്സം ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ ഭൂമിയിൽ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
പാരിസ്ഥിതിക ആഘാത പഠനത്തിനായി സർവേ ആൻഡ് ബൗണ്ടറി നിയമപ്രകാരം സർവേ നടത്താമെന്നും കോടതി അഭിപ്രായപ്പെട്ടു. പദ്ധതിക്ക് തത്വത്തിൽ അനുമതി നൽകിയത് ഡിപിആർ തയ്യാറാക്കലുമായി മുന്നോട്ടുപോകാനാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഡിപിആറിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ചെലവ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്. ഡിപിആർ പരിഗണനയിലാണെന്നും അനുമതിനൽകിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. ഡിപിആറിന് അനുമതി നൽകാത്ത സാഹചര്യത്തിൽ ഈ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കൽ നിർത്തിവയ്ക്കുന്നതാകും ഉചിതമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹർജികൾ കോടതി വിധി പറയാൻ മാറ്റി.
Credits Kerala || Deshabhimani Online News https://ift.tt/EH9kIdR
Comments