വന്ദന രക്ഷപ്പെട്ടു, യുദ്ധത്തിനും മുന്നേ



അങ്കമാലി
കീവിൽനിന്ന് ദോഹയിൽ എത്തുംമുമ്പേ ഉക്രയ്നിൽ ബോംബ് വീണുവെന്നറിഞ്ഞതിന്റെ ഞെട്ടൽ മാറിയിട്ടില്ല അങ്കമാലിയിലെ വന്ദനയ്ക്ക്. യുദ്ധഭീതി പടർന്നതോടെ വന്ദനയും കൂട്ടുകാരും സ്വന്തം ചെലവിൽ നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

ബുക്കോവീനിയൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥിനിയായ വന്ദന കോതകുളങ്ങര മനോജ് വിഹാറിൽ മനോജിന്റെയും ശ്രീജയുടെയും മകളാണ്. എറണാകുളം, തൃശൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ 10 പേരും വെള്ളിയാഴ്ച നാട്ടിലെത്തി.

മലയാളികളായ സഹപാഠികൾ പലരും ഹംഗറി, പോളണ്ട്, റൊമാനിയ രാജ്യങ്ങളിലേക്ക് കടന്നു. സർവകലാശാല അതിർത്തിയിലായതിനാലാണ് എളുപ്പത്തിൽ കടക്കാനായത്. ചിലർ ബങ്കറുകളിലുണ്ടെന്ന് വന്ദന പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/TVAWH0h

Comments

Archive

Contact Form

Send