വിദ്യാർഥികളെ സ്വീകരിക്കൽ: മാതൃഭൂമി വാർത്ത നുണ


ന്യൂഡൽഹി
ഉക്രയ്നിൽനിന്ന് എത്തിയ മലയാളി വിദ്യാർഥികളെ സ്വീകരിക്കലുമായി ബന്ധപ്പെട്ട് ‘മാതൃഭൂമി’ പത്രത്തിലെ വാർത്ത വസ്തുതാവിരുദ്ധമെന്ന് കേരള ഹൗസ് റസിഡന്റ് കമീഷണർ സൗരഭ് ജയിൻ അറിയിച്ചു. കേരള ഹൗസിൽനിന്ന് രണ്ട് കാർ മാത്രമാണ് വിമാനത്താവളത്തിൽ എത്തിയതെന്നാണ് വാർത്ത. എന്നാൽ, വകുപ്പ് സെക്രട്ടറിമാർക്ക് നൽകുന്ന നാല് സിയാസ് കാറും രണ്ട് എർട്ടിഗയും രണ്ട് ഇന്നോവയും അടക്കം എട്ട് കാറുണ്ടായിരുന്നു.

ഏഴു പേർക്ക് സഞ്ചരിക്കാവുന്ന കാറുകളിൽ അഞ്ചു പേരാണുണ്ടായിരുന്നത്. മറ്റു കാറുകളിൽ നാലു പേരും. എയർപോർട്ട് പാസുള്ള കേരള ഹൗസ് കൺട്രോളർ അടക്കം അഞ്ച് ഉദ്യോഗസ്ഥർ പുലർച്ചെ ഒന്നരമുതൽ വിമാനത്താവളത്തിലുണ്ടായിരുന്നു. താൽക്കാലിക പാസുമായി മറ്റ് ഉദ്യോഗസ്ഥരും. വിഐപി പാർക്കിങ് ഏരിയയിലൂടെയാണ് വിദ്യാർഥികളെ പുറത്തെത്തിച്ചത്. മലയാളികളായ 31 വിദ്യാർഥികൾ ആദ്യ ഫ്ളൈറ്റിൽ എത്തി. 16 വിദ്യാർഥികളെ വിമാനത്താവളത്തിൽനിന്ന് നാട്ടിലെത്തിച്ചു. മറ്റുള്ളവർക്ക് കേരള ഹൗസിൽ വിഐപി മുറി നൽകി.

ഉദ്യോഗസ്ഥർ അവധിദിവസവും ജോലിചെയ്തു. ഡൽഹിയുടെ പല അയൽ സംസ്ഥാനങ്ങളും ബസിൽ വിദ്യാർഥികളെ നാട്ടിൽ എത്തിച്ചു. കേരളത്തിന് ഇത് പ്രായോഗികമല്ലെന്നും- റസിഡന്റ് കമീഷണർ ചൂണ്ടിക്കാട്ടി.



Credits Kerala || Deshabhimani ​Online ​News https://ift.tt/akZR3W5

Comments

Archive

Contact Form

Send