രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോതമംഗലം> രണ്ട് കിലോയിലധികം കഞ്ചാവുമായി പറവൂർ സ്വദേശി അറസ്റ്റിൽ. പറവൂർ പൂതയിൽ വിനോദി (42)നെയാണ് രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. പട്രോളിങ്ങിനിടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപത്ത് സംശയാസ്പദമായി കണ്ട വിനോദിനെ തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
മുന്ന് ആഴ്ചയായി നെല്ലിമറ്റം സ്വദേശിയിൽനിന്ന് 20,000 രൂപയ്ക്ക് ഇവിടെ വന്ന് കഞ്ചാവ് വാങ്ങി വിറ്റതായി പ്രതി സമ്മതിച്ചു. നെല്ലിമറ്റം സ്വദേശിയും കൂട്ടാളിയും ബൈക്കിലെത്തിയാണ് കഞ്ചാവ് കൈമാറിയത്. ഇയാളെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിനൊപ്പം പ്രവന്റിവ് ഓഫീസർമാരായ നിയാസ്, കെ ജി ശ്രീകുമാർ, എ ഇ സിദ്ദിഖ്, പി എസ് സുനിൽ, വി എൽ ജിമ്മി, പി വി ബിജു, ബേസിൽ കെ തോമസ്, എസ് ജയൻ എന്നിവരും അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/9c3weH7af
Comments