ബലാത്സംഗ കാരണം സ്ത്രീകളുടെ വസ്ത്രധാരണം: ബിജെപി എംഎല്എ
ബംഗളൂരു> ബലാത്സംഗങ്ങള്‍ വര്ധിക്കുന്നതിന് കാരണം പെണ്കുട്ടികളുടെ വസ്ത്രധാരണമാണെന്ന് കര്ണാടകത്തിലെ ബിജെപി എംഎല്എ രേണുകാചാര്യ. കുട്ടികൾ പൂര്ണവസ്ത്രധാരികളായിരിക്കണം. സ്ത്രീകളുടെ വസ്ത്രധാരണം കാരണം പുരുഷന്മാർ പ്രകോപിതരായിട്ടാണ് ഇപ്പോള് ബലാത്സംഗങ്ങൾ വർധിക്കുന്നതെന്ന് എംഎല്എ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില് വന്നാല് ഹിന്ദുക്കളെയടക്കം ഹിജാബ് ധരിപ്പിക്കുന്ന നിയമം വരുമെന്ന് കര്ണാടക ആരോഗ്യമന്ത്രി സുനില്കുമാറും പ്രതികരിച്ചു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ യുടെ ട്വീറ്റിനെ പരാമര്ശിച്ചാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ബിക്കിനിയായാലും ജീൻസായാലും ഹിജാബായാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ് എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
Credits National || Deshabhimani Online News https://ift.tt/xRiGgsY
Comments