മഹാഗായികയ്ക്ക് ആദരം അർപ്പിച്ച് പാർലമെന്റ്
ന്യൂഡൽഹി> ലതാ മങ്കേഷ്കറിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പാർലമെന്റ്. ലോക്സഭയും രാജ്യസഭയും ഇന്ത്യയുടെ വാനമ്പാടിക്ക് സ്മരണാഞ്ജലി അർപ്പിച്ചു. നികത്താനാകാത്ത വലിയ നഷ്ടമാണ് ലതാമങ്കേഷ്കറിന്റെ വേർപാടെന്ന് രാജ്യസഭാ ചെയർമാൻ എം വെങ്കയ്യനായിഡു അനുശോചിച്ചു. ലോക്സഭാ സ്പീക്കർ ഓംബിർളയും അനുശോചിച്ചു. അംഗങ്ങൾ അൽപ്പസമയം മൗനം പാലിച്ചു. പിന്നീട് ഒരുമണിക്കൂറിന് ശേഷമാണ് സഭാനടപടി തുടങ്ങിയത്.
Credits National || Deshabhimani Online News https://ift.tt/QkJrh2M
Comments