വീണ്ടും കേരളത്തെ 
അവഹേളിച്ച്‌ യോഗി ആദിത്യനാഥ്‌ ; ഉത്തർപ്രദേശിൽ കലാപങ്ങളും 
ആക്രമണങ്ങളുമില്ലെന്ന് അവകാശവാദം

ന്യൂഡൽഹി

വീണ്ടും കേരളത്തെ അപമാനിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് അടിസ്ഥാനരഹിത ആരോപണമുന്നയിച്ചത്.

കേരളത്തിൽ ശാന്തിയും സമാധാനവുമില്ലെന്ന് ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയകൊലപാതകങ്ങൾ സംഭവിക്കുന്നു. ഉത്തർപ്രദേശിൽ കലാപങ്ങളും ഗുണ്ടാ ആക്രമണങ്ങളുമില്ല. പൗരൻമാർക്ക് സുരക്ഷിതത്വം ഉറപ്പാക്കിയെന്നും അദ്ദേഹം ആവകാശപ്പെട്ടു. ആദിത്യനാഥിന്റെ നേരത്തെയുള്ള കേരളവിരുദ്ധ പ്രസ്താവനയ്ക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/dnfhcWw

Comments

Archive

Contact Form

Send