മീഡിയവൺ വിലക്ക്; ഹൈക്കോടതി വിധി നിരാശാജനകം: എളമരം കരീം
ന്യൂഡൽഹി > മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധി നിരാശാജനകമാണെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ മോദി സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ചാനൽ സംപ്രേഷണം നിർത്തിവയ്പിച്ചത്. മാധ്യമങ്ങൾക്ക് നിർഭയം പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കിയാലേ ജനാധിപത്യം ശക്തിപ്പെടൂ.
മാധ്യമസ്ഥാപനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടത്തിയ നീക്കം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് എക്കാലത്തെയും വലിയ നാണക്കേടായിരിക്കും. ദേശരക്ഷയുടെ പേരിൽ എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ ബിജെപി സർക്കാർ കൈക്കൊള്ളുന്ന ജനാധിപത്യവിരുദ്ധ നടപടികളെ എളമരം കരീം അപലപിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/ue7HyEa
Comments