ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ 
മാറ്റി; ഇന്ന്‌ പരിഗണിക്കും


കൊച്ചി
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. പ്രോസിക്യൂഷൻ വാദത്തിനായാണ് ജസ്റ്റിസ് പി ഗോപിനാഥ് കേസ് മാറ്റിയത്. കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിമാത്രം പരിഗണിച്ച് മുന്നോട്ടുപോകരുതെന്നും ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള പറഞ്ഞു. ശബ്ദരേഖകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും പ്രതിഭാഗം പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസിന് കേസ് എടുക്കാൻ കഴിയില്ലേയെന്ന് കോടതി ആരാഞ്ഞു. 2017ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടതല്ല, ഇത് മറ്റൊരു കേസായി പരിഗണിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച പ്രോസിക്യൂഷൻ വാദം കേൾക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/FUgO0HP2X

Comments

Archive

Contact Form

Send