രക്ഷാദൗത്യം : ആദ്യസംഘം എത്തി
മുംബൈ
ഉക്രയ്നിൽനിന്നുള്ള 27 മലയാളികളടക്കം 219 ഇന്ത്യക്കാരുമായി രക്ഷാദൗത്യത്തിലെ ആദ്യ വിമാനം മുംബെെയിലെത്തി. റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിൽനിന്ന് ഇന്ത്യൻസമയം ശനിയാഴ്ച പകൽ 1.55നാണ് എയർ ഇന്ത്യ വിമാനം (എഐ 1944) പുറപ്പെട്ടത്. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വിദ്യാർഥികളെ സ്വീകരിച്ചു.
ബുക്കാറെസ്റ്റിൽനിന്നും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽനിന്നും പുറപ്പെടുന്ന രണ്ട് വിമാനം ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു. ഉക്രയ്ൻ അതിർത്തിവഴി റൊമേനിയ, ഹംഗറി എന്നിവിടങ്ങളിലേക്ക് എത്തിയ വിദ്യാർഥികളാണ് ആദ്യ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങിയത്. എഐ 1942, എഐ 1940 വിമാനങ്ങളാണ് ഡൽഹിയിലേക്ക് എത്തുന്നത്.
Credits National || Deshabhimani Online News https://ift.tt/qOhSJW3
Comments