നീറ്റ്‌ പിജി പരീക്ഷ മാറ്റിവച്ചു ; പുതുക്കിയ തീയതി പിന്നീട്‌


ന്യൂഡൽഹി
2022ലെ നീറ്റ് പിജി പരീക്ഷ ആറുമുതൽ എട്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കാന് കേന്ദ്രആരോഗ്യമന്ത്രാലയം തീരുമാനിച്ചു. മാർച്ച് 12ന് നടത്തേണ്ട പരീക്ഷയാണ്. പുതുക്കിയ തീയതി പിന്നീട്. നീറ്റ് പിജി–-2021 കൗൺസലിങ്ങും 2022ലെ പരീക്ഷയും ഒരേ സമയത്ത് ആയതിനാൽ പരീക്ഷ മാറ്റണമെന്നായിരുന്നു ആവശ്യം. 2022ലെ കൗൺസലിങ് മെയ്, ജൂൺ മാസങ്ങളിൽ നടത്തിയാൽ നിലവിൽ ഇന്റേൺഷിപ്പിലുള്ള യുവ ഡോക്ടർമാർക്ക് പങ്കെടുക്കാനാകില്ലെന്ന പരാതിയും ഉയർന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രതീരുമാനം. ഹർജി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.



Credits National || Deshabhimani ​Online ​News https://ift.tt/93aR2dV

Comments

Archive

Contact Form

Send