ആശിഷ് മിശ്രയ്‌ക്ക് ജാമ്യം: നീതിനിഷേധം, പ്രക്ഷോഭം ശക്തമാക്കും: കിസാൻസഭ
ന്യൂഡൽഹി> കർഷകരെ കൊലപ്പെടുത്തിയ ആശിഷ്മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിൽ നടുക്കം രേഖപ്പെടുത്തി അഖിലേന്ത്യാ കിസാൻസഭ.
സുപ്രീംകോടതി നിർദേശപ്രകാരം കേസ് അന്വേഷിച്ച എസ്ഐടി ലഖിംപുർ സംഭവം അപകടമല്ലെന്നും കൃത്യമായ ഗൂഢാലോചന അതിന് പിന്നിലുണ്ടെന്നും കണ്ടെത്തി. ഹൈക്കോടതി ഉത്തരവ് തികഞ്ഞ നീതിനിഷേധമാണ്.സംഭവത്തിൽ ആശിഷ്മിശ്രയുടെ പിതാവും ആഭ്യന്തരസഹമന്ത്രിയുമായ അജയ്മിശ്രയ്ക്കും പങ്കുണ്ട്. അജയ്മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന കർഷകരുടെ ആവശ്യം മോദി സർക്കാർ അംഗീകരിച്ചിട്ടില്ല.
കർഷകവിരുദ്ധ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ശക്തമായ പ്രചാരണം സംഘടിപ്പിക്കണമെന്നും കിസാൻസഭ ആഹ്വാനം ചെയ്തു.
Credits National || Deshabhimani Online News https://ift.tt/YV3dcmw
Comments