സിൽവർ ലൈൻ: സിംഗിൾ ബെഞ്ച് ഉത്തരവുകൾ വീണ്ടും റദ്ദാക്കി


കൊച്ചി
സിൽവർ ലൈൻ പദ്ധതിക്കായുള്ള ഭൂമി സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവുകൾക്കെതിരായ അപ്പീലുകൾ വാദംകേട്ട് വിധി പറയാനിരിക്കെ വീണ്ടും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച സിംഗിൾ ബെഞ്ചിന്റെ നടപടി അനുചിതമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. സർവേ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് വിധിപറയാൻ മാറ്റിയത് ഫെബ്രുവരി നാലിനാണ്.

എന്നാൽ ഫെബ്രുവരി ഏഴിന് സിംഗിൾ ബെഞ്ച് വീണ്ടും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെയാണ് സർക്കാർ വീണ്ടും അപ്പീൽ സമർപ്പിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/Lr9dwcf

Comments

Archive

Contact Form

Send