സംസ്‌കാരം ബുധനാഴ്‌ച വൈകുന്നേരം വീട്ടുവളപ്പില്‍; രാവിലെ എട്ട് മുതല്‍ പൊതുദര്‍ശനം
കൊച്ചി> അഭിനയലാളിത്യത്തിലൂടെ ചലച്ചിത്രനാടക ആസ്വാദകരുടെ മനംകവര്ന്ന നടി കെപിഎസി ലളിത (74) വിടപറഞ്ഞു. കരള്രോഗത്തിന് കൊച്ചിയിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു. സംവിധായകനും നടനുമായ മകന് സിദ്ദാര്ത്ഥിന്റെ തൃപ്പൂണിത്തുറ പേട്ടയിലെ ഫ്ലാറ്റില് ചൊവ്വ രാത്രി 10.30ന് ആയിരുന്നു അന്ത്യം.
കെപിഎസി ലളിതയുടെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില് സംസ്കരിക്കും. രാവിലെ എട്ടു മുതല് 11 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില് പൊതുദര്ശനത്തിന് വച്ചശേഷം തൃശൂരിലേക്ക് കൊണ്ടുപോകും. സംഗീത നാടക അക്കാദമിയില് പൊതുദര്ശനത്തിനുശേഷം വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയില് സംസ്കരിക്കും. അന്തരിച്ച സംവിധായകന് ഭരതനാണ് ഭര്ത്താവ്. ശ്രീകുട്ടിയാണ് മകള്.
Credits Kerala || Deshabhimani Online News https://ift.tt/aoTBewN
Comments