ബംഗാൾ മുനിസിപ്പൽ 
തെരഞ്ഞെടുപ്പ്‌ 
പ്രഹസനമാക്കി: പി ബി


ന്യൂഡൽഹി
ബംഗാളിലെ 108 മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രഹസനമായെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ അറിയിച്ചു. ത്രിണമൂലും സംസ്ഥാന സർക്കാരും നിയമവിരുദ്ധമായി ഒത്തുകളിച്ച് ഭൂരിപക്ഷം വോട്ടർമാർക്കും വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചു. സ്ഥിതിഗതി നിയന്ത്രണംവിട്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രതിനിധിതന്നെ പറഞ്ഞു.

സ്ഥാനാർഥികൾക്കും ഏജന്റുമാർക്കും നേരെ വ്യാപക ആക്രമമുണ്ടായി. തെരഞ്ഞെടുപ്പ് ഘട്ടത്തിലും സ്വതന്ത്രവും നീതിപൂർവവുമായി പ്രവർത്തിക്കാനാകാത്ത നിലയിൽ പൊലീസിനെ സർക്കാർ രാഷ്ട്രീയവൽക്കരിച്ചു.

ത്രിണമൂലിന്റെ കടന്നാക്രമണത്തിനെതിരെ ചെറുത്തുനിന്ന സിപിഐ എം പ്രവർത്തകരെയും ജനാധിപത്യവിശ്വാസികളെയും പി ബി അഭിനന്ദിച്ചു. ത്രിണമൂൽ സർക്കാരിന്റെ അമിതാധികാര കടന്നാക്രമണത്തിൽ പ്രതിഷേധിക്കാൻ രാജ്യത്തെ എല്ലാ ജനാധിപത്യവിശ്വാസികളോടും പി ബി ആഹ്വാനം ചെയ്തു.



Credits National || Deshabhimani ​Online ​News https://ift.tt/enqEhDs

Comments

Archive

Contact Form

Send