ഒമ്പതാംക്ലാസുവരെ പരീക്ഷ: 
മാർഗനിർദേശം ഇന്ന്‌


തിരുവനന്തപുരം
ഒന്നുമുതൽ ഒമ്പതുവരെ ക്ലാസിലെ പരീക്ഷാരീതി എങ്ങനെയാകണമെന്ന മാർഗനിർദേശം വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) ബുധനാഴ്ച കൈമാറും. ഒന്നുമുതൽ നാലുവരെ പരീക്ഷയ്ക്ക് പകരം പാഠങ്ങൾ എത്രത്തോളം പഠിച്ചുവെന്ന് പരിശോധിക്കാൻ കാർഡ് നൽകും.

എസ്എസ്കെയുടെ നേതൃത്വത്തിലാകും ഇത്. അഞ്ചുമുതൽ ഒമ്പതുവരെ ക്ലാസിൽ സാധാരണപോലെ വാർഷിക പരീക്ഷയുണ്ടാകും. ഇവയുടെ ചോദ്യരീതി, മുല്യനിർണയ സമീപനം തുടങ്ങിയവ അടങ്ങിയ നിർദേശമാണ് വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/4FVkacX

Comments

Archive

Contact Form

Send