നീറുന്ന ഓർമയിൽ ഇന്ന്‌ ധീരജിന്റെ ജന്മദിനം

കണ്ണൂർ
‘അദ്വൈത’ത്തിന്റെ അകത്തളങ്ങൾ ചൊവ്വാഴ്ച പതിവിലും അസ്വസ്ഥമാകും. ഓമനിച്ച് വളർത്തിയ പൊൻമകൻ ഇനിയൊരിക്കലും വരില്ലെന്ന നീറ്റലിൽ കഴിയുന്ന അച്ഛനും അമ്മയുമാണ് ഇവിടെയുള്ളത്. അവരുടെ വേദനകളിൽ അലിയുകയാണ് രക്തസാക്ഷി ധീരജിന്റെ ജന്മദിനം. ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിൽ കെഎസ്യു –-യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്ന എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ 22–-ാം പിറന്നാണ് ചൊവ്വാഴ്ച. 2022 ഫെബ്രുവരി 22ന് 22 വയസ് തികയുന്നുവെന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ ജന്മദിനത്തിന്.

സ്വപ്നങ്ങളുടെ ഇതൾവിടരുംമുമ്പ് അരിഞ്ഞെടുത്ത ജീവനെക്കുറിച്ചുള്ള വേദനയിലാണ് ധീരജിന്റെ ഉറ്റവരും കൂട്ടുകാരും. ധീരജിന്റെ ജന്മദിനം പ്രമാണിച്ച് പട്ടുവം ദീനസേവനസഭാ അനാഥാലയത്തിൽ സദ്യ നൽകാനാണ് അച്ഛൻ രാജേന്ദ്രന്റെയും അമ്മ പുഷ്കലയുടെയും തീരുമാനം.

ധീരജിന്റെ രക്തസാക്ഷിത്വത്തിന് 41 ദിവസം തികയുമ്പോഴേക്കും അരുംകൊലയുടെ മറ്റൊരു ഞെട്ടലിലേക്കാണ് നാടുണർന്നത്. തലശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസിനെ ആർഎസുഎസ്സുകാർ വെട്ടിയരിഞ്ഞുകൊന്നപ്പോൾ ധീരജിന്റെ കുടുംബത്തെപ്പോലെ കുടുംബവും തീരാവേദനയുടെ കയങ്ങളിലേക്ക് ആഴ്ന്നുപോകുകയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/igU4Fvt

Comments

Archive

Contact Form

Send