സാമ്പത്തികപ്രതിസന്ധി നേരിടാൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ പര്യാപ്തമല്ല ; സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കും: കാനം രാജേന്ദ്രൻ


തിരുവനന്തപുരം
സാമ്പത്തികവളർച്ച ഒമ്പതുശതമാനം നേടിയെന്ന കേന്ദ്ര ധനമന്ത്രിയുടെ അവകാശവാദം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധി നേരിടാൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ പര്യാപ്തമല്ല. കോർപറേറ്റുകളെ താലോലിക്കുകയും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയും ചെയ്യുന്നതാണ് ബജറ്റ്. കേരളത്തിന്റെ വികസന ആവശ്യങ്ങളെ പൂർണമായി തള്ളിക്കളഞ്ഞു. അടിസ്ഥാന ജനവിഭാഗത്തെ വികസന പ്രക്രിയയിൽനിന്ന് പൂർണമായി പുറന്തള്ളുന്ന, സമ്പദ്വ്യവസ്ഥയെ റിവേഴ്സ് ഗിയറിലേക്ക് മാറ്റാൻമാത്രം ഉപകരിക്കുന്ന ബജറ്റാണിതെന്നും കാനം പ്രസ്താവനയിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/tgQRdnba6

Comments

Archive

Contact Form

Send