മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സമാപിച്ചു ; ഓർത്തഡോക്സ് സഭയിൽ ഏഴ് മെത്രാൻമാർകൂടി
കോലഞ്ചേരി
ഓർത്തഡോക്സ് സഭയിൽ ഏഴ് വൈദികരെ മേൽപ്പെട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സമാപിച്ചു. ഫാ. എബ്രഹാം തോമസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. റെജി വർഗീസ്, ഫാ. പി സി തോമസ്, ഫാ. വർഗീസ് കെ ജോഷ്വ, ഫാ. വിനോദ് ജോർജ്, ഫാ. സഖറിയ നൈനാൻ എന്നിവരെയാണ് മെത്രാപോലീത്ത സ്ഥാനത്തേക്ക് വോട്ടിങ്ങിലൂടെ അസോസിയേഷൻ തെരഞ്ഞെടുത്തത്. ഏഴ് സ്ഥാനത്തേക്ക് 11 വൈദികരാണ് മത്സരിച്ചത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിലെ പ്രധാനവേദിയിൽ നടന്ന യോഗനടപടികൾക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ നേതൃത്വം നൽകി. പകൽ രണ്ടിന് ഒൺലൈനായി ആരംഭിച്ച വോട്ടെടുപ്പ് അഞ്ചിന് അവസാനിച്ചു. 3889 അസോസിയേഷൻ അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. അൽമായരിൽനിന്നും വൈദികരിൽനിന്നും കുടുതൽ വോട്ട് ലഭിച്ച ഏഴുപേരെയാണ് തെരഞ്ഞെടുത്തത്.
ഫാ. എബ്രഹാം തോമസ് (52) പത്തനംതിട്ട മൈലപ്ര കടയ്ക്കാമണ്ണിൽ പരേതനായ കെ എ തോമസിന്റെയും അന്നമ്മയുടെയും മകനാണ്. തുമ്പമൺ ഭദ്രാസനത്തിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ ഇദ്ദേഹം 2000ൽ വൈദികനായി. കോട്ടയം വൈദിക സെമിനാരി അസിസ്റ്റന്റ് പ്രൊഫസർ, എക്യൂമെനിക്കൽ റിലേഷൻസ് വിഭാഗം സെക്രട്ടറി, കുന്നംകുളം ഭദ്രാസനത്തിലെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ (48) കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂർ സെന്റ് ജോർജ് ഇടവകയിലെ കൊച്ചുപറമ്പിൽ കെ എം ഏലിയാസിന്റെയും പരേതയായ ഓമനയുടെയും മകനാണ്. 2009 ഡിസംബർ 11-ന് വൈദികപട്ടം നേടി. കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി
കത്തിപ്പാറത്തടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയാഓർത്തഡോക്സ് സഭയിൽ ഏഴ് മെത്രാൻമാർകൂടിയും സഭാ മാനേജിങ് കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.
ഫാ. ഡോ. റെജി ഗീവർഗീസ് (48) മാവേലിക്കര ഭദ്രാസനത്തിലെ മുട്ടം സെന്റ് മേരീസ് ഇടവകയിലെ കാട്ടുപറമ്പിൽ കൊച്ചുപാപ്പിയുടെയും അമ്മിണിയുടെയും മകനാണ്. 2004ൽ വൈദികനായി.
ഫാ. പി സി തോമസ് (53) ആലപ്പുഴ പുല്ലേപ്പറമ്പിൽ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകനാണ്. കോട്ടയം ഭദ്രാസനത്തിലെ ചേന്നങ്കരി സെന്റ് തോമസ് പള്ളി ഇടവകാംഗമായ ഇദ്ദേഹം 1999ൽ വൈദികപട്ടം നേടി. നാഗ്പുർ വൈദിക സെമിനാരി അധ്യാപകനായി പ്രവർത്തിച്ചു. കോട്ടയം വൈദിക സെമിനാരി പ്രൊഫസറായും ദിവ്യബോധനം രജിട്രാറായും വാകത്താനം പുത്തൻചന്ത സെന്റ് ജോർജ് പള്ളി വികാരിയായും പ്രവർത്തിക്കുന്നു.
ഫാ. ഡോ. വർഗീസ് കെ ജോഷ്വാ (50) തുമ്പമൺ ചെന്നീർക്കരയിൽ കിഴക്കേമണ്ണിൽ വീട്ടിൽ പി സി ജോഷ്വായുടെയും മേരിക്കുട്ടിയുടെയും മകനാണ്. തുമ്പമൺ ഭദ്രാസനത്തിലെ സെന്റ് മേരീസ് കാദീശ്താ പള്ളി ഇടവകാംഗമായ ഇദ്ദേഹം 2002ൽ വൈദികനായി. സോപാനം അക്കാദമി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പൊങ്ങന്താനം സെന്റ് തോമസ് പള്ളി വികാരിയാണ്.
ഫാ. വിനോദ് ജോർജ് (49) ആറാട്ടുപുഴ മാലേത്ത് എം ജി ജോർജിന്റെയും അക്കാമ്മയുടെയും മകനാണ്. 2000 മെയ് 17ന് വൈദികപട്ടം ലഭിച്ചു. മദ്രാസ് അരമന മാനേജർ, വെട്ടിക്കൽ ദയറാ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ പരുമല സെമിനാരി മാനേജരാണ്.
ഫാ. സഖറിയ നൈനാൻ (43) സി ജോൺ കോറെപ്പിസ്കോപ്പയുടെയും ലിസിയുടെയും മകനാണ്. കോട്ടയം ഭദ്രാസനത്തിലെ വാകത്താനം സെന്റ് മേരിസ് പള്ളി ഇടവകാംഗമാണ്. 2006ൽ വൈദികപട്ടം ലഭിച്ചു. വൈദിക സംഘം ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ വാകത്താനം മാർ ഗ്രീഗോറിയോസ് പള്ളി വികാരിയും മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്ററുമാണ്.
Credits Kerala || Deshabhimani Online News https://ift.tt/ryL4QmR
Comments