ജനതയെ തരംതിരിക്കാൻ ആര്‍എസ്എസ്: ക്രിസ്ത്യാനികളും മുസ്ലിങ്ങളും ‘അജ്ഞരായ ഹിന്ദുക്കള്‍’
ന്യൂഡൽഹി
ഇന്ത്യയില് ഉള്ളവർ മുഴുവൻ ഹിന്ദുക്കളാണെന്ന വ്യാഖ്യാനവുമായി രാജ്യത്തെ ജനവിഭാഗങ്ങളെ നാലായി തരംതിരിക്കാന് ആര്എസ്എസ്. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും മറ്റും പരാമര്ശിക്കാന് ഉപയോഗിക്കുന്ന "അഹിന്ദു' എന്ന പ്രയോഗം ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാർത്താപോർട്ടലായ ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്തു.
‘അഭിമാനിയായ ഹിന്ദു’, ‘നിഷേധിയായ ഹിന്ദു’, ‘വിരോധിയായ ഹിന്ദു’, ‘അജ്ഞാനിയായ ഹിന്ദു’ എന്നിങ്ങനെയാണ് തരംതിരിവ്.മറ്റു മതങ്ങളിൽപ്പെട്ടവരെ "അഹിന്ദുക്കൾ' എന്നതിനു പകരം‘അജ്ഞാനിയായ ഹിന്ദു’ എന്ന് വിളിക്കാനാണ് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിര്ദേശം. ഹിന്ദുമതാചാരങ്ങൾ കൃത്യമായി പാലിച്ച് മതത്തെ ആഴത്തിൽ മനസ്സിലാക്കുന്ന വ്യക്തിയാണ് ‘അഭിമാനിയായ ഹിന്ദു’. മതത്തിന് അകത്തുമല്ല പുറത്തുമല്ല എന്ന രീതിയിൽ നിലകൊള്ളുന്നവർ ‘നിഷേധിയായ ഹിന്ദു’. ഹിന്ദുമതത്തിൽ ജനിച്ചെങ്കിലും മറ്റ് ഹിന്ദുക്കൾക്ക് എതിരെ പ്രവർത്തിക്കുന്നവരാണ് ‘വിരോധിയായ ഹിന്ദു’. ഇസ്ലം, കൃസ്ത്യന് മതവിഭാഗത്തിലേക്ക് അടക്കം ‘മാറിപ്പോയ'വരാണ് ‘അജ്ഞാനിയായ ഹിന്ദു’.‘മുസ്ലിം, പടിഞ്ഞാറൻ അധിനിവേശങ്ങൾ ഉണ്ടായി. ചിലരെല്ലാം ഇസ്ലാം, ക്രൈസ്തവ മതങ്ങളിലേക്ക് മാറി.
ആരാധനാരീതികൾ വ്യത്യസ്തമായിരിക്കാം. എന്നാൽ, എല്ലാ ഭാരതീയരും ഹിന്ദുരീതിയിലാണ് ജീവിക്കേണ്ടത്.’– ആർഎസ്എസ്- മുതിർന്ന ഭാരവാഹി ദി പ്രിന്റിനോട് പ്രതികരിച്ചു.
Credits National || Deshabhimani Online News https://ift.tt/vgOxt8u
Comments