എതിർ സ്ഥാനാർഥികളെ തടഞ്ഞ്‌ നഗരസഭകൾ പിടിച്ച്‌ തൃണമൂൽ

കൊൽക്കത്ത
ബംഗാളിൽ നഗരസഭാ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളെ പത്രിക നല്കാന് സമ്മതിക്കാതെ രണ്ടിടത്ത് ഏകപക്ഷീയമായി ഭരണം പിടിച്ച് തൃണമൂൽ കോൺഗ്രസ്. 108 നഗരസഭയിലേക്ക് 27നാണ് തെരഞ്ഞെടുപ്പ്. ബുധനാഴ്ച പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം പിന്നിട്ടപ്പോൾ ബിർഭൂം ജില്ലയിലെ സയ്തിയയിലും, ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബഡ്ജ് ബഡ്ജിലും തൃണമൂൽ ഭരണം കൈയടക്കി.

പത്രികസമര്പ്പിക്കാന്ചെന്ന ഇടതുപക്ഷ സ്ഥാനാർഥികളെ കൈയേറ്റം ചെയ്തു. പൊലീസിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ അധികൃതർക്കും പരാതി നൽകിയിട്ടും ഫലമില്ല. ആകെ 2272 വാർഡില് നിരവധി വാർഡുകൾ ഇത്തരത്തിൽ തൃണമൂൽ സ്വന്തമാക്കി. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ചയ്ക്കുമുമ്പ് എതിരാളികളെ ഭീഷണിപ്പെടുത്തി പത്രിക വില്വലിപ്പിക്കാനുള്ള നീക്കവും തുടരുന്നു.

എന്ത് എതിർപ്പ് നേരിടേണ്ടി വന്നാലും തെരഞ്ഞെടുപ്പിൽ പരമാവധി പോരാട്ടം സംഘടിപ്പിക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചു. തൃണമൂലിന്റെ സ്ഥാനർഥി പട്ടികയിൽ ഇടംകിട്ടാത്തവര് വിമതനീക്കം ശക്തമാക്കി.
23 ജില്ലയിൽ 21ലും കലഹം രൂക്ഷം. പലമേഖലയിലും മത്സരിക്കാന് ആളെകിട്ടാത്ത പ്രതിസന്ധിയിലാണ് ബിജെപി.



Credits National || Deshabhimani ​Online ​News https://ift.tt/uMjPriG

Comments

Archive

Contact Form

Send