കെനിയൻ മുൻ പ്രധാനമന്ത്രിയുടെ മകൾക്ക്‌ പുതുവെളിച്ചമേകി കേരളം ; മന്‍ കി ബാത്തില്‍ മോദി


ന്യൂഡൽഹി
കേരളത്തിലെ ആയുർവേദചികിത്സയിൽ കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ലാ ഒഡിംഗയുടെ മകൾക്ക് കാഴ്ച തിരിച്ചുകിട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റെയ്ലാ ഒഡിംഗയുടെ മകൾ റോസ്മേരിക്ക് ബ്രയിൻ ട്യൂമർ ശസ്ത്രക്രിയയെ തുടർന്നാണ് കാഴ്ച നഷ്ടപ്പെട്ടത്. ലോകത്തുള്ള പ്രധാന ആശുപത്രിയിലെല്ലാം ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ, ആരോ അദ്ദേഹത്തോട് ഇന്ത്യയിലേക്ക് വരാനും ആയുർവേദം പരീക്ഷിക്കാനും പറഞ്ഞു. കേരളത്തിലെത്തി ആയുർവേദ ആശുപത്രിയിലെ ചികിത്സയിലൂടെ റോസ്മേരിക്ക് കാഴ്ച തിരിച്ചുകിട്ടി. അവളുടെ ജീവിതത്തിൽ മാത്രമല്ല, ആ കുടുംബത്തിലാകെ പുതുവെളിച്ചം വീണു. ഈ അനുഭവം വിവരിക്കുമ്പോൾ റെയ്ലാ ഒഡിംഗ വികാരഭരിതനായിരുന്നു. ആയുർവേദം കെനിയയിൽ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലനായി. ആയുർവേദ ചെടികളും ചികിത്സയും അവിടെ എത്തിച്ചാൽ ഒരുപാട് പേർക്ക് ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞുവെന്നും പ്രധാനമന്ത്രി വിവരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/J12anjV

Comments

Archive

Contact Form

Send