കൊലപാതകത്തിൽ തോണ്ടി ‘മുറിവേറ്റ്’ പ്രതിപക്ഷം
തിരുവനന്തപുരം
കേരളത്തിൽ അക്രമ പരമ്പരയാണെന്നും ഗുണ്ടാവിളയാട്ടമാണെന്നും സ്ഥാപിക്കാനുള്ള പ്രതിപക്ഷ ശ്രമം നിയമസഭയിൽ പൊളിഞ്ഞു. എൻ ഷംസുദ്ദീനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസും എസ്ഡിപിഐയും ആർഎസ്എസും പ്രതികളായ കൊലക്കേസുകളെക്കുറിച്ച് പ്രതിപാദിക്കാതെ പൊലീസിനെമാത്രം കുറ്റപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമം. ഇതിലെ ദുഷ്ടലാക്ക് മുഖ്യമന്ത്രി തുറന്നുകാണിച്ചു.
പൊലീസിനെതിരെ അടിസ്ഥാനരഹിതവും ആക്ഷേപകരവുമായ പരാമർശങ്ങൾ ഷംസുദ്ദീനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നടത്തിയത് സഭയിൽ ഒച്ചപ്പാടിനിടയാക്കി. ഭരണപക്ഷ അംഗങ്ങൾ എഴുന്നേറ്റ് ചോദ്യം ചെയ്തു.
പൊലീസ് ശക്തമായ നടപടിയെടുത്ത ചില സംഭവങ്ങൾ വി ഡി സതീശൻ പൊടിപ്പും തൊങ്ങലും വച്ച് ആവർത്തിച്ചപ്പോൾ സേനയുടെ ജാഗ്രതമൂലം ജനത്തിനുണ്ടായ നേട്ടം മുഖ്യമന്ത്രി വിശദമാക്കി. അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് കോൺഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീരജ് കൊലപാതകത്തെ മനസ്സാക്ഷിയുള്ളവരെല്ലാം അപലപിച്ചപ്പോഴും ന്യായീകരിക്കാനാണ് കോൺഗ്രസ് നേതാവ് തയ്യാറായത്. മുഖ്യമന്ത്രി ആരുടെയും പേര് പറഞ്ഞില്ലെങ്കിലും സതീശൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പരാമർശിച്ചത് കൗതുകമായി.
Credits Kerala || Deshabhimani Online News https://ift.tt/njC1xKa
Comments