കാലാവസ്ഥാ വ്യതിയാനം : ചൂട് ഉയരുന്നു; ജാഗ്രത വേണം
തിരുവനന്തപുരം
കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം. സൂര്യാതപവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ ഡിഎംഒമാർക്ക് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
നിസ്സാരമായി കാണരുത്
ചൂട് കൂടി ശരീരത്തിലെ താപ നിയന്ത്രണ സംവിധാനം തകരാറിലായി ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതമേറ്റെന്ന് തോന്നിയാൽ തണലിലേക്ക് മാറണം. കട്ടി കൂടിയ വസ്ത്രം നീക്കണം. ശരീരം തണുപ്പിക്കണം. വെള്ളം കുടിക്കുക. ഫലങ്ങൾ കഴിക്കുക. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, വെയിലത്ത് ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന ശരീരചൂട്, വറ്റി വരണ്ട ചുവന്ന ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, അബോധാവസ്ഥ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.
മുൻകരുതൽ വേണം
ധാരാളം വെള്ളം കുടിക്കുക. ജോലിക്കിടെ പകൽ 12 മുതൽ മൂന്ന് വരെ വിശ്രമവേളയാക്കുക. വെയിലത്ത് കളിക്കരുത്. വാതിലുകളും ജനലുകളും തുറന്നിടുക.
ഹീറ്റ് റാഷ്
വിയർപ്പ് കൂടി ശരീരം ചൊറിഞ്ഞുതിണർക്കുന്ന ‘ഹീറ്റ് റാഷ്’ അവസ്ഥ ഉണ്ടാകും. കുട്ടികളെയാണ് കൂടുതൽ ബാധിക്കുക. ഇത്തരക്കാർ അധികം വെയിൽ ഏൽക്കാതിരിക്കണം.
Credits Kerala || Deshabhimani Online News https://ift.tt/jR5MXZi
Comments