‘ഉറങ്ങിയിട്ട് ദിവസങ്ങളായി; രക്ഷിക്കണം’ ; എന്തുചെയ്യണമെന്ന് ഒരു പിടിയുമില്ല
കണ്ണൂർ
‘ഇത് ഇന്ന് രണ്ടാമത്തെ സൈറൺ ആണ്. ഉടൻ ബങ്കറിലേക്ക് പോകാനുള്ള നിർദേശമാണത്. ഇല്ലെങ്കിൽ ...’ ഉക്രയ്നിലെ വിനിഷ്യ നാഷണൽ മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലിരുന്ന് തിടുക്കത്തിലാണ് പേരാവൂർ തെറ്റുവഴിയിലെ വൈഷ്ണവി ഇതുപറഞ്ഞത്. ‘കഴിഞ്ഞ ദിവസംവരെ രാത്രിമാത്രം ബങ്കറിൽ കഴിയാനാണ് നിർദേശിച്ചത്. ഇന്ന് പകലും സൈറൺ മുഴങ്ങുകയാണ്. എന്തുചെയ്യണമെന്ന് ഒരു പിടിയുമില്ല’ എന്തും സംഭവിക്കുമെന്ന ഭയം വാക്കുകളിൽ. ഭീകര ശബ്ദങ്ങൾ നിരന്തരം കേൾക്കുന്നു.
ഉറങ്ങിയിട്ട് ദിവസങ്ങളായി. കുറച്ച് ബിസ്ക്കറ്റും ചോക്ലേറ്റും മാത്രമാണ് കൈയിലുള്ളത്. രക്ഷിക്കാൻ ആരെങ്കിലും ഇടപെടണം’–- വൈഷ്ണവി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/oainJsD
Comments