ഗാന്ധിജിയുടെ ആദ്യ അറസ്റ്റിന് 100 വർഷം
ന്യൂഡൽഹി
മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിൽ എത്തിയശേഷമുള്ള ആദ്യ അറസ്റ്റിന് 100 വർഷം. 1922 മാർച്ച് 10നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് സർക്കാർ ഗാന്ധിജിയെ അറസ്റ്റ് ചെയ്തത്. പ്രതിവാര ജേർണലായ യങ് ഇന്ത്യയിൽ എഴുതിയ ലേഖനങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. ആറു വർഷത്തെ തടവിന് ശിക്ഷിച്ചു. ഈ കാലയളവിലാണ് ഗാന്ധിജി തന്റെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെ ആദ്യഭാഗം എഴുതിയത്. രണ്ടുവർഷത്തിനുശേഷം അദ്ദേഹം ജയിൽ മോചിതനായി.
Credits National || Deshabhimani Online News https://ift.tt/zJq6S8x
Comments