അടുക്കളയുടെ ‘ഗ്യാസ്‌ ’ പോകും ; എൽപിജിക്ക്‌ 106.5 രൂപ കൂട്ടി



കൊച്ചി
പാചകവാതകത്തിന് കേന്ദ്രം വീണ്ടും വിലകൂട്ടി. വാണിജ്യാവശ്യ സിലിണ്ടറിന് 106.5 രൂപയാണ് കൂട്ടിയത്. 19 കിലോ​ഗ്രാം സിലിണ്ടറിന് തിരുവനന്തപുരത്ത് 1919. 5 രൂപയായിരുന്നത് 2026ആയി. കൊച്ചിയിൽ 2008.5 രൂപയും കോഴിക്കോട് 2035.5 രൂപയുമാണ് പുതിയ വില. ​ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. അടുത്തദിവസംതന്നെ പെട്രോളിനും ഡീസലിനുമൊപ്പം ഗാർഹിക സിലിണ്ടറിനും ​വിലകൂട്ടിയേക്കും.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം രണ്ട് മാസമായി പാചകവാതക വിലകൂട്ടിയിരുന്നില്ല. ഡിസംബർവരെ തുടർച്ചയായി ആറുമാസം വാണിജ്യ സിലിണ്ടറിന് വില കൂട്ടി. നവംബറിൽ ഒറ്റയടിക്ക് 268 രൂപയാണ് വര്ധിപ്പിച്ചത്. ഡിസംബറിൽ വീണ്ടും 102 രൂപ കൂട്ടി. ഇതോടെ വില 2113 ലെത്തിയിരുന്നു. പിന്നീട് ജനുവരിയില് 102 രൂപയും ഫെബ്രുവരിയില് 91 രൂപയും കുറച്ചു. വീണ്ടും വില കൂട്ടിയതോടെ എട്ടുമാസത്തിനകം വാണിജ്യ സിലിണ്ടറിന് 546രൂപയുടെ അമിതഭാരമാണ് ഉപഭോക്താക്കളിൽ അടിച്ചേൽപ്പിച്ചത്.

കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനിടയിലുണ്ടായ വിലവർധന ഹോട്ടൽ, ബേക്കറി, ചെറുകിട ഭക്ഷ്യോൽപ്പന്ന യൂണിറ്റുകൾ എന്നിവയെ അതിഗുരുതരമായി ബാധിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/p3BSgHc

Comments

Archive

Contact Form

Send