ജയത്തില്‍ ‘തോറ്റ്‌' ബിജെപി ; യുപിയിൽ ഉപമുഖ്യമന്ത്രി കേശവ്‌പ്രസാദ്‌ മൗര്യ 
അടക്കം 11 മന്ത്രിമാർ തോറ്റു


ന്യൂഡൽഹി
ഉത്തർപ്രദേശിൽ ജയിച്ചെങ്കിലും ബിജെപി സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ശക്തം. സീറ്റുകളുടെ എണ്ണം കുറഞ്ഞതും വോട്ട് ശതമാനം ഇടിഞ്ഞതും മന്ത്രിമാർ കൂട്ടത്തോടെ തോറ്റതും ഇത് വ്യക്തമാക്കുന്നു. 60.6 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ബിജെപിക്ക് 255 സീറ്റും 41.29 ശതമാനം വോട്ടും ലഭിച്ചു. 2017ൽ 312 സീറ്റും 39.67 ശതമാനം വോട്ടും ലഭിച്ചിരുന്നു. മുഖ്യ എതിരാളിയായ സമാജ്വാദി പാർടി സീറ്റും വോട്ട് ശതമാനവും ഗണ്യമായി വർധിപ്പിച്ചു. 111 സീറ്റും 32.06 ശതമാനം വോട്ടും എസ്പി നേടി. 2017ൽ 47 സീറ്റും 21.82 ശതമാനം വോട്ടും മാത്രമാണുണ്ടായിരുന്നത്.

2019 ലോക്സഭാതെരഞ്ഞെടുപ്പിൽ ബിജെപി 80ൽ 62 സീറ്റാണ് നേടിയത്. 62 ലോക്സഭാസീറ്റുകളുടെ പരിധിയിൽ വരുന്ന 275 നിയമസഭാസീറ്റിൽ പാർടിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ 255 സീറ്റാണ് ലഭിച്ചത്. ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ ഉൾപ്പെടെ 11 മന്ത്രിമാർ പരാജയപ്പെട്ടു. മന്ത്രിമാരായ സുരേഷ് റാണ, ഛത്രപാൽ സിങ് ഗങ്വാർ, രാജേന്ദ്ര പ്രതാപ് സിങ്, ചന്ദ്രികാ പ്രസാദ് ഉപാധ്യായ, ആനന്ദ് സ്വരൂപ് ശുക്ല, ഉപേന്ദ്ര തിവാരി, ലഖൻസിങ് രജപുത്, രൺവേന്ദ്ര സിങ് ധുന്നി, സംഗീത ബൽവന്ത്, സതീശ്ചന്ദ്ര ദ്വിവേദി എന്നിവരും തോറ്റു. മുസഫർനഗർ കലാപക്കേസിലെ പ്രതിയായിരുന്ന സംഗീത് സോം, ബിജെപി എംഎൽഎ ഉമേഷ് മാലിക് തുടങ്ങിയവരും തോറ്റു.

ഉത്തരാഖണ്ഡിൽ ബിജെപിക്ക് 57 സീറ്റുണ്ടായിരുന്നത് 47 ആയി. മുഖ്യമന്ത്രി പുഷ്കർസിങ് ധാമി ഏഴായിരത്തോളം വോട്ടിന് പരാജയപ്പെട്ടു. ഗോവയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ തോറ്റു. ശക്തമായ പ്രതിപക്ഷം ഇല്ലാത്തതിനാലാണ് ബിജെപി ജയിച്ചത്.



Credits National || Deshabhimani ​Online ​News https://ift.tt/iVdga5t

Comments

Archive

Contact Form

Send