നെടുമ്പാശേരിയില്‍നിന്ന് ഏപ്രില്‍മുതല്‍ 165 അന്താരാഷ്ട്ര സര്‍വീസ്
നെടുമ്പാശേരി
അന്താരാഷ്ട്ര വിമാന സർവീസിനുള്ള വിലക്ക് പൂർണമായി നീങ്ങുന്നതോടെ, നെടുമ്പാശേരിയിൽനിന്നുള്ള സർവീസുകൾ കോവിഡിനുമുമ്പുള്ളതിനെക്കാൾ വർധിക്കും. ഏപ്രിൽ ആദ്യവാരംമുതൽ ദിവസവും 165 വിമാന സർവീസുകൾ നെടുമ്പാശേരിയിൽനിന്ന് ഉണ്ടാകുമെന്ന് സിയാൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി 124 അന്താരാഷ്ട്ര സർവീസുകളാണ് ഇവിടെനിന്നുള്ളത്. കോവിഡിനുമുമ്പ് ദിവസം 142 ആയിരുന്നു.
യാത്രക്കാരുടെ എണ്ണത്തിലും രണ്ടുമാസമായി വർധനയുണ്ട്. 27ന് മലേഷ്യയിലേക്ക് മൂന്നും തായ്ലൻഡിലേക്ക് രണ്ടും സർവീസുകൾ തുടങ്ങും. യുഎഇയിലേക്കും കൂടുതൽ വിമാനങ്ങൾ പറക്കും. കോവിഡ് കാലത്ത് ആരംഭിച്ച എയർ ഇന്ത്യയുടെ ലണ്ടൻ ഹീത്രു പ്രതിദിന സർവീസ് മുടക്കമില്ലാതെ നടക്കുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/rSql7vK
Comments