ബംഗാളിൽ 2 കൗൺസിലർമാരെ തൃണമൂലുകാര്‍ കൊന്നു
കൊൽക്കത്ത
ബംഗാളിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ടു കൗൺസിലർമാരെ ക്രൂരമായി കൊലചെയ്തു. പുരുളിയ ജില്ലയിലെ ജൽദ മുനിസിപ്പാലിറ്റിയിൽ ജയിച്ച കോൺഗ്രസ് കൗൺസിലർ തപൻ കുണ്ഡു, ഉത്തര 24 പർഗാനാസ് ജില്ലയിലെ പാനിഹട്ടി പട്ടണത്തിലെ തൃണമൂൽ കോൺഗ്രസിന്റെ കൗൺസിലർ അനുപം ദത്ത എന്നിവരാണ് കൊല്ലപ്പെട്ടത്. ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന ജൽദയിൽ ഭരണം കൈയടക്കാനാണ് കോൺഗ്രസ് കൗൺസിലറെ തൃണമൂലുകാർ കൊന്നത്. പാനിഹട്ടിയിൽ അധികാരം പിടിക്കാൻ തൃണമൂലിലെതന്നെ രണ്ടു ഗ്രൂപ്പ് തമ്മിലുള്ള പോരാണ് അനുപം ദത്തയുടെ കൊലയ്ക്ക് കാരണമായത്.
ജൽദ മുൻ മുനിസിപ്പൽ ചെയർമാനായ തപൻ കുണ്ഡു പ്രമുഖ കോൺഗ്രസ് നേതാവും നാലുതവണ തുടർച്ചയായി കൗൺസിലറുമായിരുന്ന ആളാണ്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ അവിടെ ആകെയുള്ള 12 സീറ്റിൽ കോൺഗ്രസും തൃണമൂലും അഞ്ചു സീറ്റുവീതം നേടി. രണ്ടിടത്ത് സ്വതന്ത്രർ ജയിച്ചു. അതിൽ ഒരാൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് കൊലപാതകം.
Credits National || Deshabhimani Online News https://ift.tt/jBHDceV
Comments