ഗോവയിൽ 5 വർഷത്തിനിടെ മറുകണ്ടം ചാടിയവർ ഇരുപതിലേറെ
പനാജി
നാൽപ്പതംഗ ഗോവ നിയമസഭയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജിവച്ചതും മറുകണ്ടം ചാടിയതും ഇരുപതിലേറെ എംഎൽഎമാർ. 2017ലെ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആദ്യം രാജിവച്ചത് കോൺഗ്രസ് അംഗമായ വിശ്വജിത് റാണെയാണ്. റാണെ പിന്നീട് ബിജെബി സ്ഥാനാർഥിയായി വാൽപോയ് അസംബ്ലി മണ്ഡലത്തിൽനിന്ന് ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ചു.
2018ൽ ദയാനന്ദ് സോപ്തേ, സുഭാഷ് ശിരോദ്കർ എന്നിവരും കോൺഗ്രസിൽനിന്ന് ബിജെപി പാളയത്തിലെത്തി. 2019 ജൂലൈയിൽ 10 കോൺഗ്രസ് എംഎൽഎമാരാണ് മറുകണ്ടം ചാടിയത്. നിയമസഭയുടെ അവസാനകാലത്ത് കോൺഗ്രസിൽനിന്ന് ലൂയിസിഞ്ഞോ ഫലീറോ, രവി നായിക് എന്നിവരും ജയേഷ് സൽഗോങ്കർ (ഗോവ ഫോർവേഡ് പാർടി), സ്വതന്ത്ര എംഎൽഎമാരായ രോഹൻ ഖൗണ്ടെ, ഗോവിന്ദ് ഗൗഡ് എന്നിവരും രാജിവച്ചു.
കൂടാതെ, ബിജെപി എംഎൽഎമാരായ മൈക്കൽ ലോബോ, ദീപക് പൗസ്കർ, ഫിലിപ്പ് നേരി റോഡ്രിഗസ്, അലീന സൽദാൻഹ, പ്രവീൺ സാന്റി, വിൽഫ്രഡ് ഡിസ, ഇസിദോർ ഫെർണാണ്ടസ്, കാർലോസ് അൽമേഡ എന്നിവരും രാജിവച്ചരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
Credits National || Deshabhimani Online News https://ift.tt/EuCF9Y8
Comments