അറസ്റ്റിലായാല്‍ ജീവശാസ്ത്ര വിവരം ശേഖരിക്കും ; ലോക്‌സഭയിൽ ബില്‍ അവതരിപ്പിച്ചു


ന്യൂഡൽഹി
അറസ്റ്റിലാകുന്ന ഏതൊരാളുടെയും ശാരീരിക, ജീവശാസ്ത്ര വിവരങ്ങള് ശേഖരിക്കാന് സാമ്പിളെടുക്കാന് പൊലീസിനും ജയിൽ അധികൃതർക്കും അവകാശം നൽകുന്ന ബിൽ ലോക്സഭയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചു. ക്രിമിനൽ നടപടി (തിരിച്ചറിയൽ) എന്ന പേരിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയാണ് ബില്ലവതരിപ്പിച്ചത്.

ബിൽ ഭരണഘടനാവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടക്കാട്ടി. വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും സുപ്രീംകോടതി വിധികളുടെ ലംഘനവുമാണ്. രാഷ്ട്രീയ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായവരുടെ വിവരം ശേഖരിക്കാനും ബില്ലിന് വ്യവസ്ഥയുണ്ട്. 58നെതിരെ 120 വോട്ട് നേടി ഭരണപക്ഷം ബില് അവതരണാനുമതി നേടി.

ബില്ലനുസരിച്ച് വിരലടയാളം, കൈപ്പത്തി അടയാളം, കാലടയാളം, ഫോട്ടോ, ഒപ്പ്, കൈയക്ഷരം, പെരുമാറ്റ പ്രത്യേകതകൾ തുടങ്ങിയവ ശേഖരിക്കാം. നേത്രപടലം സ്കാൻ ചെയ്യാം. മജിസ്ട്രേട്ടിന്റെ ഉത്തരവോടെ ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനും ജയിൽ വാർഡനും ഇവ ശേഖരിക്കാം.



Credits National || Deshabhimani ​Online ​News https://ift.tt/KBHsRYz

Comments

Archive

Contact Form

Send